മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എൻ.വി.പീറ്റർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു, കെ.കെ.ജയേഷ്, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് എന്നിവർ സംസാരിച്ചു. തൊമ്മൻകുത്ത് ജോയ്, വി.കെ. സുധാകരൻ, ജോസിൽ സെബാസ്റ്റ്യൻ, മോഹൻ അറക്കൽ, സരസ്വതി കുമാരമംഗലം, ഇ.യു. ദീപ മോൾ, പങ്കജാക്ഷി, ഭദ്ര എൻ. അജയ്, ഷൈനി ജയിംസ്, അജയ് വേണു പെരിങ്ങാശേരി എന്നിവർ കവിത അവതരിപ്പിച്ചു.