അങ്കമാലി: അങ്കമാലി നഗരസയിലെ ടർഫ് കോർട്ട് പൊതുജനങ്ങൾക്കായി തുറന്നു. ടർഫ് കോർട്ട് തുറക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്നാണ് ടർഫ് കോർട്ട് തുറക്കാൻ നഗരസഭാ ഭരണസമിതി തീരുമാനിച്ചത്. ജനകീയ വിഷയങ്ങളിൽ നഗരസഭ പുലർത്തുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ തുടർന്നും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളായ പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സച്ചിൻ ഐ. കുര്യാക്കോസ്

എന്നിവർ പറഞ്ഞു.