v

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വടകര നോർത്ത് 3457-ാം നമ്പർ ശാഖ നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നാടേശൻ നിർവഹിച്ചു. വഴിപാട് കൗണ്ടർ യോഗം കൗൺസിലർ പി.ടി.മന്മധനും ഗുരുദേവഛായാചിത്രം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബുവും സമർപ്പിച്ചു.

യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. സജീവ് നിരപ്പത്ത്, വി.ടി.സുരേഷ്, എൻ.ജി.രാധാകൃഷ്ണൻ, ശൈലജ സോമൻ, പൊന്നമ്മ മോഹൻ, ശാഖാ സെക്രട്ടറി പി.പി.ശശീന്ദ്രൻ, ശാഖാ പ്രസിഡന്റ്‌ രഞ്ജിത് മഠത്തിൽ എന്നിവർ സംസാരിച്ചു.