jos-mavely

ആലുവ: കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആലുവ സ്വദേശി ജോസ് മാവേലി മൂന്ന് സ്വർണം നേടി. മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് അസോസിയേഷൻ സംഘടിപ്പിച്ച മീറ്റിൽ 70 പ്ളസ് വിഭാഗം ചാമ്പ്യനാണ് ജോസ് മാവേലി. 200 മീറ്റർ 31.73 സെക്കൻഡിലും 400 മീറ്റർ 77.46 സെക്കൻഡിലും 300 മീറ്റർ ഹർഡിൽസ് 74.73 സെക്കൻഡിലും ഓടിയെത്തിയാണ് ചാമ്പ്യനായത്.
രണ്ടാഴ്ച മുമ്പ് നടന്ന 42-ാമത് സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ നേടിയും ജോസ് മാവേലി ചാമ്പ്യനായിരുന്നു. 1996ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് ജോസ് മാവേലി.