
കളമശേരി: സിറ്റി ഗ്യാസ് പദ്ധതി തീവെട്ടി കൊള്ളയെന്നാരോപിച്ച് കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ബസ് ടെർമിനലിന് സമീപത്ത് നടന്ന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ലിസി ജോർജ്, അൻവർ കരിം, റഷീദ് താനത്ത്, അഷ്കർ പനയപ്പിള്ളി, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, എൻ.ആർ.ചന്ദ്രൻ, ടി.എ.അബ്ദുൾ സലാം, പി.വി.രാജു, ജബ്ബാർ കൂമ്മഞ്ചേരി , അൻസാർ തോറേത്ത്, മുഹമ്മദ് അൻവർ, കെ.എസ്. നന്മദാസ്, നാസർ എടയാർ, റസീഫ് അടമ്പയിൽ എന്നിവർ സംസാരിച്ചു.