കൊച്ചി: സംസ്ഥാന സഹകരണ വിപണന ഫെഡറേഷൻ (മാർക്കറ്റ്ഫെഡ് ) ചെയർമാനായി അഡ്വ. സോണി സെബാസ്റ്റ്യൻ, വൈസ് ചെയർമാനായി കെ.കെ. വിനോദൻ എന്നിവരെ തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി ബി. നാരായണൻ നായർ (തിരുവനന്തപുരം), ആർ. ശ്യാമളാദേവി (കൊല്ലം), ടി.കെ. സാജു (പത്തനംതിട്ട) സി.കെ. ഷാജിമോഹൻ (ആലപ്പുഴ), എം.ബി. മക്കാർ (ഇടുക്കി), റെജി കുര്യൻ (എറണാകുളം), അംബിക ഉസ്‌മാൻ ഖാൻ (തൃശൂർ), സി. കേശവൻ (പാലക്കാട്), സി.ടി. മുഹമ്മദ് (മലപ്പുറം), വയനാട്, കെ.വി. ഗോപാലൻ (കാസർകോഡ്), കെ. അനിൽകുമാർ, ആർ. സാലി ബേബി (സംവരണം) എന്നിവരെ തിരഞ്ഞെടുത്തു.
ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സോണി സെബാസ്റ്റ്യൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ ആലക്കോട് റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറുമാണ്. കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടറുമാണ് കെ.കെ. വിനോദൻ.