പെരുമ്പാവൂർ: വേങ്ങൂർ - മുടക്കുഴ പഞ്ചായത്ത് തല ഗ്രന്ഥശാലാ നേതൃത്വ സമിതിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജന ചേതന യാത്ര 30 ന് രാവിലെ 9 മണിക്ക് പെരുമ്പാവൂരിൽ എത്തിച്ചേരുന്നതിന് മുന്നോടിയായിട്ടാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ടി. ഐ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. പി. ആർ. നാരായണൻ നായർ, ബിജു പീറ്റർ എന്നിവർ പ്രസംഗിച്ചു. ടി.കെ. മോഹനൻ, റിജു കുര്യൻ, എൽദോ പി. സണ്ണി എന്നിവർ നയിച്ച വിളംബര ജാഥ മുടക്കുഴ വേങ്ങൂർ പഞ്ചായത്തുകളിലെ വിവിധ ലൈബ്രറികൾ സന്ദർശിച്ച് വൈകിട്ട് ആറുമണിയോടെ പാണംകുഴിയിൽ സമാപിച്ചു.