joshi-

തൃക്കാക്കര: അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന യു.ഡിഎ.ഫിന്റെ നേതൃത്വത്തിലുള്ള തൃക്കാക്കര മുൻസിപ്പൽ ഭരണസമിതി പിരിച്ചുവിട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ടോമി ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് സി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബേബി തൃത്താപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. അനിൽകുമാർ, എം.വി. സെബാസ്റ്റ്യൻ, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് റീന സണ്ണി, ജനാധിപത്യ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ജെ. ജെൻസി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. സുമ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ
സി.സതീശൻ (പ്രസിഡന്റ് ),​ മുകേഷ് മോഹൻ, കെ.എസ്. സുമ (വൈസ് പ്രസിഡന്റുമാർ),​ ജോഷി ചിങ്ങംതറ (ജനറൽ സെക്രട്ടറി),​ വിമൽ റോയ്, പി.എ. കോസ്റ്റിൻ (സെക്രട്ടറിമാർ ),​ ഷാനൽ കുമാർ (ട്രഷറർ).