പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് സമിതിയുടെ കീഴിൽ മേതല എസ്.എൻ.ഡി.പി ശാഖയിൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എം.ജി.ദാസ്, സെക്രട്ടറി പി.സി.ബിജു, ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്.സുരേഷ്, ജില്ലാ കൺവീനർ സി.എസ്. പ്രതീഷ് , ജില്ലാ കമ്മിറ്റി അംഗം എ.കെ. മോഹനൻ, താലൂക്ക് കൺവീനർ എം.വി. സുനിൽ, താലൂക്ക് കമ്മിറ്റി അംഗങ്ങളായ എം.എസ്. പദ്മിനി, അനിത ദിനേശ്, പി എസ്.ശ്യാമ, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്.അഭിജിത്, ശാഖാ വനിതാ സംഘം സെക്രട്ടറി എം. കെ. ശ്യാമള, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ജിൻസി ഷിബു, യൂണിറ്റ് കൺവീനർ നീതു രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.എൻ.ബാലകൃഷ്ണൻ, എം.ജി.ദാസ്, പി.സി.ബിജു, എം. വി.സുനിൽ (ഉപദേശക സമിതി അംഗങ്ങൾ ),
നിതു രഞ്ജിത്ത് (കൺവീനർ ), ജീൻസി ഷിബു, അമ്പിളി മധു, പ്രതിഭ പ്രേം, അശ്വന്ത്, അമൽ മോഹൻ, ശ്രീജ സന്തോഷ്, എം.കെ.ശ്യാമള ,ബിജി അജി (കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.