പെരുമ്പാവൂർ: അമൃത സ്‌കൂൾ ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെയും പെരുമ്പാവൂർ ജോഗേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ് സ്‌കൂളിൽ ഹൈപ്പർ ആക്ടിവിറ്റി ക്ലിനിക്ക് നടത്തി. പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ആശ്രാമം ജോഗേഴ്‌സ് ക്ലബ് പ്രസിഡന്റുമായ ഇ.പി.ഷമീർ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി.ഷിമി, ഹെഡ്മാസ്റ്റർ വി.യു. ബഷീർ, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു ഉണ്ണിക്കൃഷ്ണൻ, ഡോ.സൈമൺ, ആശ്രാമം ജോഗേഴ്‌സ് ക്ലബ് സെക്രട്ടറി എബി ബാല സുബ്രഹ്മണ്യൻ, അനിത മേനോൻ, സ്‌പെഷ്യൽ എഡ്യുക്കേറ്റർ ലിമി ഡാൻ, സ്‌കൂൾ കൗൺസിലർ എ.ആർ.കലാമണി തുടങ്ങിയവർ പങ്കെടുത്തു.