പെരുമ്പാവൂർ: കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ആർ.സി.എസിന്റെ നിർദ്ദേശപ്രകാരം ആറംഗ ഗുജറാത്തി സംഘം ഒക്കൽ സഹകരണ ബാങ്കിന്റെ കോ-ഓപ്പ് മാർട്ട് സന്ദർശിച്ചു. ജോയിന്റ് രജിസ്ട്രാർമാരായ ആർ. ഡി. ത്രിവേദി, സുനിൽ ചൗധരി, പ്രതിക് ഉപാധ്യായ, ഡെപ്യൂട്ടി രജിസ്ട്രാർ നിമേഷ് പട്ടേൽ, ഷൈലേഷ് ഷാ (സീനിയർ മാനേജർ, ഗുജറാത്ത് സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക്), ബിന്ദേഷ് ലലാനി (എ.ജി.എം, ഗുജറാത്ത് സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക്) എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.