പെരുമ്പാവൂർ: മതസൗഹാർദ ഐക്യസന്ദേശത്തിന്റെ ഭാഗമായി ബി.ജെ.പി. പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വിൽ കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ സെന്റ് സേവിയേഴ്‌സ് ഇടവക പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങ് വികാരി ഫാ. ജോൺസൻ കക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം.വേലായുധൻ മത സൗഹാർദ സന്ദേശം നൽകി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, ഫാ. ആൻസൻ നടുപറമ്പിൽ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ദേവച്ചൻ പടയാട്ടിൽ, അബ്രാഹാം ആലുക്ക, അഡ്വ.സജീവ് പി.മേനോൻ എന്നിവർ സംസാരിച്ചു.