പെരുമ്പാവൂർ: 'നീരുറവ് '- നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഒക്കൽ പഞ്ചായത്തിലെ കുന്നേക്കാട്ടുമല നീർത്തടത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സാജൻ, മെമ്പർമാരായ ടി.എൻ.മിഥുൻ , രാജേഷ് മാധവൻ, എൻ. ഒ. സൈജൻ , സോളി ബെന്നി, ഫൗസിയ സുലൈമാൻ, സെക്രട്ടറി എൻ. എം. മോഹനൻ , ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ വനജ തമ്പി തുടങ്ങിയവർ പങ്കെടുത്തു.