പെരുമ്പാവൂർ: മഹാത്മാ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റുഡന്റ് സർവീസസിന്റെയും ശ്രീശങ്കര വിദ്യാപീഠം കോളേജ് ഇംഗ്ലീഷ് വിഭാഗം ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ഇന്റർ കോളേജിയേറ്റ് സെമിനാർ കേരള സാഹിത്യ അക്കാഡമി അംഗം വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന കൈമൾ, ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബ് കൺവീനർ എ.ആർ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ. പ്രിയ നായർ, പ്രൊഫ. വി.പി. മർക്കോസ്, ഡോ. അരുൺ ലാൽ മൊകേരി എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.