ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽപ്പെട്ട നിർമ്മല സ്‌കൂൾ - കുന്നത്തേരി വരെയുള്ള പൈപ്പ് ലൈൻ റോഡ് ഇന്റർലോക്ക് വിരിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ അനുമതിക്കായി സൂപ്പർ വിഷൻ ചാർജായ രണ്ട് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അടയ്ക്കും. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.