vhp
മഹാ അഷ്ടലക്ഷ്മിയാഗ പ്രഖ്യാപനം എറണാകുളം പാവക്കുളം മഹാദേവക്ഷേത്രഹാളിൽ സ്വാഗതസംഘം മുഖ്യരക്ഷാധികാരി വിജി തമ്പി നിർവഹിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, സ്വാഗതസംഘം ജനറൽ കൺവീനർ മോഹനൻ പനയ്ക്കൽ, സ്വാമി ശ്രീയോഗി ഭക്താനന്ദ സരസ്വതി, ആർ.ആർ. നായർ എന്നി​വർ സമീപം

കൊച്ചി: കേരള ക്ഷേത്രസമന്വയ സമിതിയുടെയും കർമ്മ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രാങ്കണത്തിൽ ജനുവരി 22മുതൽ 31വരെ മഹാഅഷ്ടലക്ഷ്മിയാഗം നടത്തും. നാടിന്റെ ക്ഷേമ ഐശ്യരങ്ങൾക്ക് വേണ്ടിയുള്ള യാഗം ഇതാദ്യമായാണ് നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ചെറുമുക്ക് വല്ലഭൻ സോമയാജിപ്പാട്, നാറാസ് ഇട്ടിരവി നമ്പൂതിരി, കൃഷ്ണമോഹൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ദിവസം അരലക്ഷത്തോളം ഭക്തർ പങ്കെടുക്കും. രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 12വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയുമാണ് ചടങ്ങുകൾ.

വാർത്താസമ്മേളനത്തി​ൽ സ്വാഗതസംഘം മുഖ്യരക്ഷാധികാരിയും വി.എച്ച്.പി സംസ്ഥാന പ്രസിഡന്റുമായ വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, ജനറൽ കൺവീനർ മോഹനൻ പനയ്ക്കൽ, അറവുകാട് ഓം ശക്തി ഭക്താശ്രമം മഠാധിപതി സ്വാമി ശ്രീയോഗി ഭക്താനന്ദ സരസ്വതി, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് ആർ.ആർ. നായർ എന്നിവർ പങ്കെടുത്തു.