കിഴക്കമ്പലം: ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജന ചേതനയാത്രയുടെ ഭാഗമായി വിളംബരജാഥ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. കെ.എം. മഹേഷാണ് ജാഥ ക്യാപ്ടൻ. സമാപനസമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.എ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബെന്നി ഏലിയാസ്, കെ.വി. ഏലിയാസ്, ജേക്കബ് സി. മാത്യു, അബ്ദുൾ സമദ്, കെ.കെ. സുരേന്ദ്രൻ, ജിൻസ് ടി. മുസ്തഫ, ബെന്നി കുര്യാക്കോസ്, ഒ.എ. തോമസ്, ബിജു മക്കിനിക്കര,ബിജു കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.