ആലുവ: അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് ആലുവ ഏരിയാ സമ്മേളനം സി.ഐ.ടി.യു ആലുവ ഏരിയാ സെക്രട്ടറി പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. ഡോ.ഷൈജു പി.തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ. പ്രകാശ് ചന്ദ്രൻ, യു.കെ. അബ്ദുൽ സത്താർ, എം. സഗീർ, ജിന്റോ ജോർജ്, പി. വിനീഷ്, എസ്.എസ്. സീന എന്നിവർ സംസാരിച്ചു. ആലുവയിലെ നിർദ്ദിഷ്ട 190 എം.എൽ.ഡി ജലശുദ്ധീകരണശാല ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി എസ്.എസ്. സീന (പ്രസിഡന്റ്), പി. വിനീഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.