11
സൈദ് നസീർ, നവാസ്,ആഷിക്ക്

തൃക്കാക്കര: മോഷണക്കുറ്റം ആരോപിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തടവിൽ പാർപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ കടയുടമ ഉൾപ്പടെ മൂന്ന് പേരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കട ഉടമ കങ്ങരപ്പടി പുളിക്കൽ വീട്ടിൽ സൈദ് നസീർ (34), കാക്കനാട് പടമുകൾ പള്ളിപ്പറമ്പിൽ വീട്ടിൽ നവാസ് (37), പുതുവൈപ്പ് തെക്കൻ മാലിപ്പുറം ആറാട്ടുപറമ്പിൽ ആഷിക്ക് (30) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ഇടച്ചിറയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പലപ്പോഴായി ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു മർദ്ദനം. സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.