ആലുവ: യു.പി.എ സർക്കാർ മൗലാനാ അബുൽകലാം ആസാദിന്റെ സ്മരണാർത്ഥം നടപ്പാക്കിയ നാഷണൽ ഫെല്ലോഷിപ്പ് നിലനിറുത്തണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എം.എം. നാദിർഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.എ. കെരിം, സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് പുഴക്കര, ജില്ലാ സെക്രട്ടറി പി. അബ്ദുൾ ഖാദർ, കുഞ്ഞുമുഹമ്മദ് കാരോത്തുകുഴി, എൻ.എ. സെയ്ത് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.