ആലുവ: ആലുവ യു.സി കോളേജ് ഫിസിക്‌സ് വിഭാഗത്തിൽ മൂന്നുവർഷത്തെ കെ.എസ്.സി.എസ്.ടി.ഇ പ്രോജക്ടിൽ (എക്സ്പിരിമെന്റൽ) പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്‌സി ഫിസിക്‌സിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് /തത്തുല്യ സി.ജി.പി.എ ആണ് അടിസ്ഥാന യോഗ്യത. എൻ.ഇ.ടി/ജി.എ.ടി.ഇ അഭികാമ്യം. 22,000 രൂപയാണ് ഫെല്ലോഷിപ്പ്. താത്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും rreshmi@uccollege.edu.in എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 94461 27331