കൊച്ചി: ശബരിമല ധർമശാസ്താ ആലങ്ങാട് യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 25വരെ അയ്യപ്പ മഹാസത്രം നടത്തും. യോഗത്തിന്റെ ചെമ്പോലക്കളരിയിൽ ഡോ.പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിലാണ് സത്രം നടക്കുന്നത്. വൈകിട്ട് അഞ്ചിന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.

പന്തളം കൊടുങ്ങല്ലൂർ, ആലങ്ങാട് രാജപ്രതിനിധികൾ, ശബരിമല തന്ത്രി, ശബരിമല മുൻ മേൽശാന്തിമാർ, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് സജീവ്കുമാർ തത്തയിൽ, പി.ബി. മുകുന്ദകുമാർ, എം.കെ. ശശി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.