saint

കൊച്ചി: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനം 26ന് മൂന്നു മണിക്ക് നടക്കും. ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം മടപ്‌ളാത്തുരുത്ത് സെന്റ്‌ജോർജ് പള്ളിയിൽ ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി നയിക്കുന്ന ദിവ്യബലി മദ്ധ്യേയാണ് പ്രഖ്യാപനം. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ ലത്തീനിലുള്ള ബൂള വായിച്ച് ദൈവദാസ പദവി പ്രഖ്യാപനം നടത്തും. ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി ദൈവദാസ പദവിയുമായി ബന്ധപ്പെട്ട ലഘുവിശദീകരണം നൽകും. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ദൈവദാസന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.