കളമശേരി: എച്ച്.എം.ടി കവലയിൽ പൊതു ടോയ്ലറ്റ് വേണമെന്ന് കേരള മഹിളാസംഘം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സെക്രട്ടറി സിജി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈനി മോഹൻ അദ്ധ്യക്ഷത വഹിച്ചു. സി. പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.പി. കരിം , ലോക്കൽ സെക്രട്ടറി കെ.എ. സെയ്ത് , സിജു ദേവസി , കെ.എം. ഇസ്മയിൽ ,റഫീഖ് വട്ടേക്കുന്നം തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി സുഹറ (പ്രസിഡന്റ്), ഷീബാ ബാബു (സെക്രട്ടറി) . അമ്പിളി സ്വപ്നേഷ് , സഫീന ( വൈസ് പ്രസിഡന്റുമാർ ) റജീന റഫീക്ക് , ഡീന റാഫേൽ (ജോയിന്റ് സെക്രട്ടറിമാർ ), സജി പാട്രിക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.