road

കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ കോലഞ്ചേരി മേഖലയിൽ അറ്റകുറ്റപ്പണിയെന്ന പേരിൽ നടത്തിയ ആശാസ്‌ത്രീയ ടാറിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. റോഡ് പ്രതലത്തിൽ നിന്ന് ഉയർന്നുനിൽക്കും വിധമാണ് ടാറിംഗ്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധവും ഉയരുകയാണ്.

ആശുപത്രി ജംഗ്ഷൻ മുതൽ ബ്ളോക്ക് ജംഗ്ഷൻ വരെ റോഡിൽ കുഴിയോ ടാറിംഗ് ഇളകി മാറുകയോ ചെയ്തിരുന്നില്ല. എന്നിട്ടും കഴിഞ്ഞദിവസം രാത്രി 57 ഇടങ്ങളിലായി റോഡ് പ്രതലത്തിൽ നിന്ന് ഉയർത്തി അറ്റകുറ്റപ്പണി നടത്തി.

വാഹനങ്ങൾ ഉയർന്നപ്രതലത്തിൽ കയറുമ്പോൾ നിയന്ത്രണം വിട്ടുപോകുന്നതിനാൽ പതുക്കെ ഓടിക്കേണ്ട അവസ്ഥയാണ്. ഇതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. പുതുപ്പനത്ത് റോഡിന്റെ ഒരുവശം മാത്രം ടാർ ചെയ്ത് പൊക്കിയതും അപകടസാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.