മൂവാറ്റുപുഴ: മിനിലോറിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്കുയാത്രക്കാരനായ യുവാവ് മരണമടഞ്ഞു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി വെള്ളിരിപ്പിൽ ഇസ്മയിലിന്റ മകൻ മനാഫാണ് (28) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. മാതാവ്: നബീസ. ഭാര്യ: മുഹിസിന.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പുന്നോപ്പടി ജുമാമസ്ജിദ് കബർസ്ഥാനിൽ.