പള്ളുരുത്തി: ആഘോഷ വരവറിയിച്ച് ക്രിസ്മസ് പാപ്പാമാർ കുമ്പളങ്ങിയുടെ വീഥികളിൽ യാത്ര നടത്തി. ഇരുചക്രവാഹനങ്ങളിൽ ക്രിസ്മസ് ട്രീ അണിയിച്ചൊരുക്കി നിരവധിപേർ അണിനിരന്നു. പുൽക്കൂട്, നക്ഷത്രമേന്തിയ മാലാഖമാർ, വേഷമിട്ട ആട്ടിടയൻമാർ, രാജാക്കൻമാർ തുടങ്ങിയ വേഷങ്ങളിലായിരുന്നു അണിനിരന്നത്.
കുമ്പളങ്ങിയിലെ സെന്റ് ആന്റണീസ് ട്രസ്റ്റാണ് വ്യത്യസ്തമായ ആഘോഷം ഒരുക്കിയത്. സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച് തെക്ക് ദെഹോം ഭവനിൽ യാത്ര സമാപിച്ചു. കെ.ജെ. മാക്സി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷയായി. ഇരുചക്രവാഹനത്തിൽ അലങ്കരിച്ച ക്രിസ്മസ് ട്രീ മത്സരം ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. ഫാ.ജോയി ചക്കാലക്കൽ, ഫാ.മോൺ ആന്റണി കൊച്ചുകരിയിൽ, ഫാ.സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, ശശികുമാർ, സിസ്റ്റർ ജാസ്മിൻ, ഫാ.വിനീത്, ട്രസ്റ്റ് പ്രസിഡന്റ് എൻ.എൽ.ജയിംസ്, ജോസി വെളിയിൽ, പീറ്റർ കുരിശിങ്കൽ, സീസൻ മുട്ടുങ്കൽ എന്നിവർ സംബന്ധിച്ചു.