കളമശേരി: ഇടപ്പള്ളിയിലെ ഒരു ഫ്ലാറ്റിന്റെ ഒമ്പതാംനിലയിൽനിന്ന് താഴെവീണ് എ.സി മെക്കാനിക്ക് മരിച്ചു. ഇടപ്പള്ളി വട്ടേകുന്നം കരുമത്തിൽ ശ്രീപാദംവീട്ടിൽ ആർ. രാജനാണ് (57) മരിച്ചത്. ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സുനിത. മക്കൾ: ഗായത്രി, ഐശ്വര്യ. മരുമക്കൾ: യദുകൃഷ്ണൻ, അഭിലാഷ്.