ആലുവ: ആലുവയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്ക്. പമ്പുകവലയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ശ്രീമൂലനഗരം പീടികേയ്ക്കൽ അബ്ബാസ് (59), കോട്ടപ്പുറത്ത് കാർ ഇടിച്ച് മുപ്പത്തടം പുക്കാട്ട് സുഹറ (55), കമ്പനിപ്പടിയിൽ ബൈക്ക് ഇടിച്ച് തായിക്കാട്ടുകര തുണ്ടത്തിൽ ഷിജു (50), തോട്ടയ്ക്കാട്ടുകരയിൽ സ്‌കൂട്ടർ ഇടിച്ച് വെളിയത്തുനാട് കാരായിക്കുടത്ത് അബ്ദുൾ ഖാൻ (10), റെയിൽവേ സ്റ്റേഷനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കലൂർ സ്വദേശി അരുൺ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.