നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കാപ്‌സ്യൂൾ രൂപത്തിലെ 48 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീറാണ് പിടിയിലായത്. ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വർണമാണ് ഇയാൾ കടത്തിക്കൊണ്ടുവന്നത്.