കൊച്ചി: സരസ്വതീക്ഷേത്ര ദർശനപുണ്യവും സരസ്വതീ ഉത്സവകാലവുമാണ് പുസ്തകോത്സവം നമുക്ക് നൽകുന്നതെന്ന് ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ കെ. രാധാകൃഷ്ണൻ സ്മാരക സാഹിത്യപുരസ്‌കാരം വെണ്ണലമോഹനന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. സതീശൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ടി.കെ. പ്രഭുല്ല ചന്ദ്രൻ, ഡോ.കെ. ശ്രീകുമാർ, കൗൺസിലർ പത്മജ എസ് .മേനോൻ, ശ്രീവള്ളി രാജീവ് എന്നിവർ സംസാരിച്ചു.