തോപ്പുംപടി: കവലയിലെ ബുക്ക് സ്റ്റാളിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. കടയുടെ അകത്ത് പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഭാഗത്താണ് പാമ്പിനെ കണ്ടത്. കവലയ്ക്ക് സമീപം കാടുകയറിക്കിടക്കുന്ന ഭാഗത്തുനിന്ന് കടകളിലും വീടുകളിലും പാമ്പുകൾ കയറുന്നത് പതിവാണ്. ബുക്ക് സ്റ്റാളിന്റെ മുന്നിലെ മരത്തിൽ കയറിയ പാമ്പിനെ ഏതാനും മാസങ്ങൾക്കുമുമ്പ് പിടികൂടിയിരുന്നു.