കൊച്ചി: ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃക്യാമ്പ് 21, 22 തീയതികളിൽ കുമളി ഹോളിഡേ ഹോമിൽ നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നാളെ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു.