
ഏലൂർ: ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും ശ്രദ്ധാഞ്ജലിയും നടത്തി. ജില്ലാ സെൽ കൺവീനർ ആർ.സജികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.ബി.ഗോപിനാഥ്, ഭാരവാഹികളായ ടി.ഡി. ജോഷി, എം.എ.സുരേഷ്, ബാബുരാജ്, ദിപിൽ കുമാർ, കെ.ജി.രാജേഷ്, വിജീഷ്, സി.പി.ജയൻ, ഷിബു, ഷെൽ ഡിൻസൺ, ലീലാധരൻ എന്നിവർ പങ്കെടുത്തു.