കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കളമശേരി നിയോജക മണ്ഡലം യൂത്ത് വിംഗ്-വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂത്ത് വിംഗ് ഭാരവാഹികളായി സി. കെ. നവാസ് ( പ്രസിഡന്റ്), അബ്ദുൽ ഷിഹാർ (ജനറൽ സെക്രട്ടറി), സന്തോഷ് കുമാർ (ട്രഷറർ), വനിതാ വിംഗ് ഭാരവാഹികളായി ബിജി ബിജു (പ്രസിഡന്റ്), ജയ്ഷ നിജു (ജനറൽ സെക്രട്ടറി), ബിന്ദു മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാൻ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഏ.ജെ. റിയാസ്, കെ.സി. നിഷാദ്, സുബൈദനാസർ, ശ്രീനാഥ് മംഗലത്ത്, കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.