കളമശേരി: വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കാലതാമസം ഒഴിവാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരി നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അധിക സമയം എടുക്കരുതെന്നും നിശ്ചലമായ പദ്ധതികൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒരിക്കലും കാലതാമസം കൊണ്ട് പദ്ധതിത്തുക പാഴായി പോകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ ചേർന്ന യോഗത്തിൽ കളക്ടർ ഡോ. രേണു രാജ്, ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.