ചോറ്റാനിക്കര : കനിവ് പാലിയേറ്റീവ് മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി പള്ളി ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുളന്തുരുത്തി കരിങ്കുറ്റിയിൽ കെ.വി. ജോർജ് മരണശേഷം ഭൗതികശരീരം തൃപ്പൂണിത്തറ ആയുർവേദ കോളേജിന് നൽകുമെന്ന സമ്മതപത്രം കനിവ് തൃപ്പൂണിത്തറ രക്ഷാധികാരിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.സി ഷിബു ഏറ്റുവാങ്ങി.
സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെ ധനശേഖരണാർത്ഥം മുളന്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്സിന്റെ വിതരണോദ്ഘാടനം നടന്നു. ഫിസിയോതെറാപ്പി സെന്റർ ചെയർമാൻ സി.കെ. റെജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി , ജോണി പാറയ്ക്കൻ , രാജി റെജി, ബിനു കെ. ബേബി, പി.എൻ. റെജി , വരുൺ സി.വി, എ.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.