bjp
കർഷകമോർച്ച എറണാകുളം ജില്ലാ സമ്പൂർണ്ണ കമ്മിറ്റിയോഗം അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.ജയസൂര്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കിസാൻ സമ്മാൻ നിധി, ഫസൽ ബീമാ യോജന, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ.)
തുടങ്ങി കേന്ദ്രസർക്കാർ കർഷകരെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് കർഷകമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യൻ ആരോപിച്ചു. കർഷകമോർച്ച എറണാകുളം ജില്ലാ സമ്പൂർണ്ണ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിച്ചുകൊണ്ടിരുന്ന ലക്ഷക്കണക്കിന് കർഷകരുടെ ലിസ്റ്റിൽ സംസ്ഥാന സർക്കാർ നടത്തിയ തിരിമറി മൂലം അനവധി പേർക്ക് ആനുകൂല്യം നി​ഷേധിക്കപ്പെട്ടു. കർഷകരുടെ ലിസ്റ്റ് അപ്‌ലോഡ് ചെയ്യുന്നതി​ൽ കേരളം വീഴ്ച വരുത്തി​യതാണ് പ്രശ്നമായത്. കാർഷിക രംഗത്തെ ഏറ്റവും നല്ല ഇൻഷ്വറൻസ് പദ്ധതിയായ ഫസൽ ബീമ യോജന കേരളത്തിൽ നടപ്പാക്കണം. വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കേന്ദ്രം നൽകിയ 146 കോടി രൂപ കേരളം ധൂർത്തടിച്ചതായും ജയസൂര്യൻ ആരോപി​ച്ചു.

കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ,പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, എൻ.എൽ. ജെയിംസ്, കെ. അജിത് കുമാർ, മനോജ് ഇഞ്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.