കടവന്ത്ര: എൻ.എസ് എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗം 25ന് രാവിലെ 10ന് കരയോഗ മന്ദിരത്തിൽ നടക്കും. പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷത വഹിക്കും, സെക്രട്ടറി എൻ.പി. അനിൽ കുമാർ റിപ്പോർട്ടും ട്രഷറർ സി.എൻ. മുരളീധരൻ കണക്കും അവതരിപ്പിക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.