പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 1987 എസ്.എസ്.എൽ.സി ബാച്ച് റോസി87 പൂർവവിദ്യാർത്ഥികളുടെ സംഗമവും വിദ്യാഭ്യാസ പുരസ്കാരദാനവും റിട്ട.ഹെഡ്മാസ്റ്റർ കെ.എൻ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. വി.ടി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സുനിൽകുമാർ, ട്രഷറർ സെൻവിൻ ആർ. തൈകൂടത്തിൽ, വി.എ. രതി, സി.ആർ. ജയ എന്നിവർ സംസാരിച്ചു.