പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണബാങ്കിൽ വായ്‌പാ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ബാങ്കിലെ ഭരണസമിതിഅംഗം ലീജോ കൊടിയൻ നൽകിയ പരാതിയിലാണിത്. മദ്ധ്യമേഖലാ വിജിലൻസ് എസ്.പിക്കാണ് അന്വേഷണച്ചുമതല.