പറവൂർ: തെക്കേനാലുവഴി മാടൻതമ്പുരാൻ ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. പുല്ലയിൽ മുരളീധരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 25ന് സമാപിക്കും. 26ന് മണ്ഡല ചിറപ്പ് മഹോത്സവം സമാപനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപക്കാഴ്ച, ചെണ്ടമേളം.