പറവൂർ: പറവൂത്തറ എച്ച്.ഡി. സഭ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ നിർമ്മാല്യദർശനം അഭിഷേകം, അഷ്ടദ്രവ്യഗണപതിഹോമം.

വൈകിട്ട് 7.30ന് താലം എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് കഥാപ്രസംഗം. 22ന് രാവിലെ എട്ടിന് ശ്രീമന്നാരായണീയ പാരായണം, വൈകിട്ട് ഏഴിന് ഭജൻവാദ്യ തരംഗ്, 23ന് രാവിലെ പതിനൊന്നിന് ഭസ്മക്കളം, വൈകിട്ട് 7.30ന് താലം എഴുന്നള്ളിപ്പ്, രാത്രി 8.30ന് അഷ്ടനാഗക്കളം, 24ന് വൈകിട്ട് 6.30ന് ചിന്ത്പാട്ട്, 7.30ന് കഥാപ്രസംഗം, 25ന് വൈകിട്ട് ആറിന് ദേവിക്ക് പൂമൂടൽ, ഏഴിന് വിവിധ കലാപരിപാടികൾ.

26ന് വൈകിട്ട് ഏഴിന് നൃത്തസംഗീത സന്ധ്യ, മഹോത്സവദിനമായ 27ന് രാവിലെ ആറ് മുതൽ 501 പറവഴിപാട്, ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് ആനയൂട്ട്, പന്ത്രണ്ടിന് ആറാട്ട്സദ്യ, വൈകിട്ട് മൂന്നിന് പകൽപ്പൂരം, അഞ്ചരയ്ക്ക് മഹാലക്ഷ്മിപൂജയും മണ്ഡലപൂജ സമർപ്പണവും, ഏഴിന് കരിമരുന്നുപ്രയോഗം, രാത്രി എട്ടരയ്ക്ക് നാടകം - മഴനനയാത്ത മക്കൾ, പുലർച്ചെ രണ്ടിന് താലത്തോടുകൂടിയ ആറാട്ടെഴുന്നള്ളിപ്പ്. തുടർന്ന് ഗുരുതിക്ക് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.