പറവൂർ: പറയകാട് ധർമ്മാർത്ഥ പ്രദർശിനിസഭ ഗുരുതിപ്പാടം ഭഗവതിക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി ഇ.എൻ. സുരേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. തുടർന്ന് കൊടിയേറ്റ്സദ്യ നടന്നു.
മഹോത്സവദിനങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, മഹാഗണപതിഹവനം, ശ്രീഭൂതബലി, നിറമാല, നിറവിളക്ക്, ദീപക്കാഴ്ച എന്നിവയുണ്ട്.
ഇന്ന് വൈകിട്ട് ഏഴിന് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവിതരണം. 7.30ന് എം.സി.സിയുടെ ചിത്രശലഭങ്ങൾ, നാളെ രാവിലെ ഒമ്പതിന് വിശേഷാൽ സർവൈശ്വര്യപൂജ, വൈകിട്ട് 7.30ന് മഴവില്ല് പ്രോഗ്രാം, 23ന് രാവിലെ ഒമ്പതിന് നവകപഞ്ചഗവ്യകലശാഭിഷേകം, വൈകിട്ട് 7.30ന് ഓളുള്ളേരി (ഫോക്ക് മെഗാഷോ). 24ന് വൈകിട്ട് ഏഴിന് ഗംഗാധരൻ മാസ്റ്ററുടെ ആത്മീയ പ്രഭാഷണം, 7.30ന് കലാസന്ധ്യ - സ്വരലയം.
25ന് വൈകിട്ട് ഏഴിന് പുഷ്പാഭിഷേകം, രാത്രി പത്തിന് കഥകളി, മഹോത്സവദിനമായ 26ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് രണ്ടിന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് പകൽപ്പൂരം, ആറിന് കുടമാറ്റം, രാത്രി ആകാശവിസ്മയം, പതിനൊന്നിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 27ന് രാവിലെ എട്ടിന് നാരായണീയ പാരായണം, ഉച്ചയ്ക്ക് പന്ത്രണ്ടിന് ആറാട്ട്സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, ആറാട്ട്പുറപ്പാട്. തുടർന്ന് പഞ്ചവിംശതികലശാഭിഷേകം, വിശേഷാൽപൂജ. രാത്രി പതിനൊന്നിന് വലിയഗുരുതിക്ക് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.