five-g

# കൊച്ചിയിലും ഗുരുവായൂരും തുടങ്ങി

കൊ​ച്ചി​:​ ​​കൊ​ച്ചി​യി​ലും​ ​ഗു​രു​വാ​യൂ​രി​ലും​ ​ജി​യോ​ ​ട്രൂ​ 5​ജി​ ​സേ​വ​നം​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ഡി​ജി​റ്റ​ൽ​ ​വി​പ്ള​വ​ത്തി​ന് ​കേ​ര​ള​വും​ ​വേ​ദി​യാ​യി.ഈ മാസംതന്നെ തിരുവനന്തപുരത്തും ലഭ്യമാക്കും. അടുത്തമാസം തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ഏഴ് മറ്റു പട്ടണങ്ങളിലും ആരംഭിക്കും.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 5 ജി സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചി വിമാനത്താവളം, എറണാകുളം, തൃപ്പൂണിത്തുറ, ഫോർട്ടുകൊച്ചി, കാക്കനാട് തുടങ്ങിയ മേഖലകളിലാണ് 5 ജി സേവനം ലഭിക്കുക. 130 ടവറുകൾ 5 ജിക്ക് മാത്രമായി സ്ഥാപിച്ചു. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് 10 ടവറുകളും സ്ഥാപിച്ചു

വ​യ​ർ​ലെ​സ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​ ​അ​ഞ്ചാം​ ​ത​ല​മു​റ​ ​മൊ​ബൈ​ൽ​ ​ശൃം​ഖ​ല​യാ​ണ് 5​ ​ജി. ഉയർന്ന മൾട്ടി ജി.ബി.പി.എസ് പീക്ക് ഡേറ്റാ സ്‌പീഡ്, കുറഞ്ഞ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, നെറ്റ്‌വർക്ക് ശേഷി, അതിവേഗ ലഭ്യത എന്നിവയാണ് 5 ജിയുടെ സവിശേഷതകൾ.

മൊബൈൽ ബ്രോഡ്ബാൻഡ്, മിഷൻ ക്രിട്ടിക്കൽ കമ്മ്യൂണിക്കേഷൻസ്, ഐ.ഒ.ടി എന്നീ സേവനങ്ങളാണ് 5 ജി ഉപയോഗിക്കുന്നത്. സ്‌മാർട്ട് ഫോണുകൾ, കേബിളില്ലാത്ത ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം 5 ജിയുടെ വരവോടെ കൂടുതൽ മികച്ചതാകും.

നിലവിലെ 4 ജി സേവനങ്ങളെക്കാൾ 100മടങ്ങ് വേഗതയും വ്യക്തതയും കൃത്യതയും നൽകുന്നതാണ് 5 ജി. സെക്കൻഡിൽ ഒരു ജി.ബി വരെ വേഗത ലഭിക്കും. വലിയ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡുകൾ മതി. ഒരേസമയം നൂറുകണക്കിന് സ്‌മാർട്ട് ഫോണുകളെ ബന്ധിപ്പിക്കാം.

4 ജിയിൽ ലേറ്റൻസി (ഒരു വിവരം തെരയുന്നതിനും കിട്ടുന്നതിനും ഇടയിലെ സമയം) 45 മില്ലി സെക്കൻഡാണ്. 5 ജിയിൽ 5 മില്ലി സെക്കൻഡും.

അതവേഗ ഡിജിറ്റൽ പരിവർത്തനം

അതിവേഗ ഇന്റർനെറ്റ് ഉൾപ്പെടെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ലഭ്യമാകുന്നത് വിവിധ മേഖലകളിൽ കുതിപ്പുണ്ടാക്കും. സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വിവരസാങ്കേതിക വിദ്യ, ചെറുകിട, സൂക്ഷ്‌മ, ഇടത്തരം വ്യവസായങ്ങൾ എന്നിവയിൽ ഡിജിറ്റൽ പരിവർത്തനം സാദ്ധ്യമാകും. ടെലിമെഡിസിൻ രംഗത്ത് 5 ജി മികച്ച സേവനങ്ങൾ ലഭ്യമാക്കും. ലോകത്തെവിടെയുമുള്ള വിദഗ്ദ്ധരുമായി തൽസമയം ചർച്ച നടത്തി ചികിത്സ നിശ്ചയിക്കാം.

ഐ.ടി കുതിപ്പ്

നൂതന സാങ്കേതിക രംഗങ്ങളായ ഐ.ഒ.ടി., ബ്ളോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ് എന്നിവയുടെ വളർച്ച വേഗത്തിലാവും.

സിം മാറാതെ 5 ജി

ജിയോ ഉപഭോക്താക്കൾക്ക് സിം മാറാതെ 5ജിയിലെത്താം. 5ജി ശേഷിയുള്ള മൊബൈൽ ഫോൺ വേണം. വിവിധ പ്ളാനുകളുടെ അടിസ്ഥാനത്തിൽ അർഹരായ ഉപഭോക്താക്കളെ ജിയോ ക്ഷണിക്കും. ഫോണിലെ വെൽക്കം ഓഫറിന് മറുപടി നൽകിയാൽ 5 ജിയിലേക്ക് സേവനങ്ങൾ മാറ്റി നൽകും.

`2023 ഡിസംബറിൽ സംസ്ഥാനം മുഴുവൻ സേവനം ലഭ്യമാക്കും

കെ.സി. നരേന്ദ്രൻ,

റിലയൻസ് ജിയോ

കേരള മേധാവി