കളമശേരി: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേക്ക് വണ്ടി ചലഞ്ച് കെ.പി.സി.സി അംഗം ജമാൽ മണക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അൻവർ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. ഷാനവാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. എംഎ. വഹാബ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷംസു തലക്കോട്ടിൽ, അൻസാർ തോരോത്ത്, എ.കെ. നിഷാദ്,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എം. നജീബ് ജലീൽ പാവങ്ങാടൻ, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, കൗൺസിലർമാരായ ജെസി പീറ്റർ , അഞ്ജു മനോജ് മണി, ഷാജഹാൻ കടപ്പള്ളി, ജബ്ബാർ കുമ്മഞ്ചേരി,റഫീഖ് തെക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.