
കളമശേരി: ഉദ്യോഗമണ്ഡൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (ബി.എം.എസ്) ഫാക്ട് നോർത്ത് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഇൻ ചാർജ് എച്ച്.വിനോദ് , ജനറൽ സെക്രട്ടറി കെ.എസ്.ഷിബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ.ശിവദാസ്, പി.ബി മുരളി ,എ.ഡി. അനിൽകുമാർ, പി.കെ.സുദർശൻ, ബിനു, അനീഷ് എന്നിവർ പങ്കെടുത്തു.