
കോലഞ്ചേരി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ അനുസ്മരണ പ്രഭാഷണം നടത്തി. മിനി സോമൻ, മുരളി പുത്തൻവേലി, ടിവി.പുരം രാജു, ജില്ലാ സെക്രട്ടറി സി.എഫ്. ജോയ് തുടങ്ങിയവർ സംസാരിച്ചു.