
കൊച്ചി: ഭിന്നശേഷി സംവരണ നിയമനത്തിന്റെ മറവിൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ സർക്കാർ സൃഷ്ടിച്ച നിയമന നിരോധനം വിദ്യാലയങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി ടി.ജെ വിനോദ് എം. എൽ.എ ആരോപിച്ചു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ എറണാകളും കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷനോജ് എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് സാബു തോമസ്, സംസ്ഥാന സെക്രട്ടറി വിനോദ് ടി. എൻ, കൗൺസിൽ അംഗം ജോയി സെബാസ്റ്റ്യൻ, ട്രഷറർ ജോസ് റാൽഫ് എന്നിവർ സംസാരിച്ചു.