
അങ്കമാലി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും നടക്കുന്ന ജനചേതന യാത്രക്ക് 30ന് അങ്കമാലി സി.എസ്.എ ഹാളിൽ സ്വീകരണം നൽകും. യാത്രയുടെ വരവറിയിച്ച് നായത്തോട് മഹാകവി ജി. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചെത്തിക്കോട് ജംഗ്‌ഷനിൽ മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകി.
സ്വീകരണയോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.തോമസ് മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മാത്യൂ തോമസ്, മുൻ നഗരസഭാ ചെയർപേഴ്സൺ വത്സല ഹരിദാസ്, അസാപ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫ്രാൻസിസ്, ലൈബ്രറി ഭാരവാഹികളായ സുനിൽ ഗോകുലം, കെ.ഡി. ദിവാകരൻ, ജാഥാ ക്യാപ്‌ടൻ എ.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു.